ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു. മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ വെച്ച് ത്രിവർണ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ. എ. ദയാനന്ദ, പോലീസ് കമ്മീഷണർ ബി. ദയാനന്ദ എന്നിവരും പങ്കെടുത്തു.
പോലീസ് ബാൻഡ് ദേശീയഗാനം അവതരിപ്പിച്ചു. വിവിധ സാംസ്കാരിക സംഘടനകൾ കലാപരിപാടികൾ അവതരിപ്പിച്ചു. മഞ്ജുനാഥ്, നാഗചന്ദ്രഭട്ട്, സിദ്ധരാജയ്യ, സബ്ബനഹള്ളി രാജു തുടങ്ങിവർ അവതരിപ്പിച്ച നാദഗീതയും കർഷക ഗീതയും അരങ്ങേറി. യെലഹങ്കയിലെ ഗവൺമെൻ്റ് പിയു കോളേജിലെ 750 വിദ്യാർത്ഥികളുടെ സംഘം ജയഭാരതി എന്ന സംസ്ഥാന ഗാനം നൃത്തരൂപത്തിൽ അവതരിപ്പിച്ചു.
എൻസിസി, എൻഎസ്എസ് വോളൻ്റിയർമാർ, കായികതാരങ്ങൾ എന്നിവർ കോൺഗ്രസ് സർക്കാരിൻ്റെ അഞ്ച് ഗ്യാരൻ്റി പദ്ധതികൾ ഉയർത്തിക്കാട്ടുന്ന നൃത്തം അവതരിപ്പിച്ചു. പിള്ളപ്പ ഗാർഡനിലെ ബിബിഎംപി കോളജിലെ എഴുന്നൂറോളം വിദ്യാർഥികൾ സ്വാതന്ത്ര്യ സമര സേനാനി റാണി അബ്ബക്കയെക്കുറിച്ചുള്ള നൃത്തപരിപാടി അവതരിപ്പിച്ചു.
ഹവിൽദാർ സോംബീറും സംഘവും ത്രിവർണ പതാകയ്‌ക്കൊപ്പം പാരാഗ്ലൈഡിംഗ് ഷോയും അവതരിപ്പിച്ചു. മറാഠാ റെജിമെൻ്റിലെ വിനായക് പവാറും സംഘവും മല്ലഖമ്പയും സുബേദാർ എം.കെ.സിംഗും സംഘവും മോട്ടോർസൈക്കിളുകളിൽ ഡേർഡെവിൾ സ്റ്റണ്ടുകളും അവതരിപ്പിച്ചു. അവയവദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച വിതരണം ചെയ്തു. നഗരത്തിലെ മിക്കയിടങ്ങളിലും ദേശിയ പതാക ഉയർത്തി. വാർഡ് തലത്തിൽ മധുരവിതരണവും ഉണ്ടായിരുന്നു.
TAGS: INDEPENDENCE DAY | BENGALURU
SUMMARY: Bengaluru celebrates independence day
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…