ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയുടെ കർണാടകയിലൂടെ കടന്നു പോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. 262 കിലോമീറ്റർ ദൂരമുള്ള പാതയുടെ ആന്ധ്രയിലേയും തമിഴ്നാട്ടിലേക്കും നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. 2025 ഓഗസ്റ്റോടെ ഈ ഭാഗത്തെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17,000 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കുന്നത്.2022 മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്
പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് റോഡ് മാർഗം സഞ്ചരിക്കാൻ മൂന്നു മണിക്കൂര്‍സമയം മതിയാകും. നിലവില്‍ അഞ്ചു മുതൽ ആറു മണിക്കൂർ വരെയാണ് വേണ്ടത്. പരമാവധി 120 കിലോമീറ്റർ വേഗതയില്‍ പാതയില്‍ സഞ്ചരിക്കാനാകും.
കർണാടകയിലെ ഹൊസ്‌കോട്ടെ, മാലൂർ, ബംഗാർപേട്ട്, കോലാർ തുടങ്ങിയ നഗരങ്ങളിലൂടെയും ആന്ധ്രാപ്രദേശിൽ ചിറ്റൂർ, പലമനെർ എന്നീ നഗരങ്ങളിലൂടെയും കടന്നാണ് തമിഴ്‌നാട്ടിലെത്തുക. ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളുടെ സാമ്പത്തിക വികസനത്തിനും ഈ പാത വഴി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
<br>
TAGS : BENGALURU CHENNAI EXPRESSWAY
SUMMARY : Bengaluru-Chennai Expressway; 71 km road opened in Karnataka
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…