ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ തന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 17,900 കോടിയുടെ പദ്ധതിയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ. നിലവിൽ ഈ പദ്ധതിയുടെ 65 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളെ തമ്മിലാണ് പാത ബന്ധിപ്പിക്കുന്നത്. പദ്ധതിയിലെ കർണാടകയുടെ ഭാഗം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 258 കിലോമീറ്റർ നീളത്തിലാണ് അതിവേഗ പാത ഒരുങ്ങുന്നത്. തമിഴ്നാട്ടിൽ തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് എന്നീ ജില്ലകളിലൂടെ 105.7 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗപാത കടന്നുപോകുന്നത്.
നാലുവരിപാതയായാണ് എക്സ്പ്രസ് വേയുടെ നിർമ്മാണം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ കൂടിയാണിത്. ചെന്നൈയിൽ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയ്ക്കാൻ അതിവേഗപാത യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും.
TAGS: BENGALURU | CHENNAI | EXPRESSWAY
SUMMARY: Bengaluru – Chennai expressway to start by december end
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…