BENGALURU UPDATES

ഓട്ടോ നിരക്ക് വർധന; മീറ്റർ മാറ്റിസ്ഥാപിക്കില്ലെന്ന് ഒരു വിഭാഗം ഡ്രൈവർമാർ

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്ക് പരിഷ്കരിച്ച സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം ഡ്രൈവർമാർ പ്രഖ്യാപിച്ചു. 20 % വർധിപ്പിച്ച നിരക്ക് ഓഗസ്റ്റ് 1നാണ് പ്രാബല്യത്തിൽ വരിക. എന്നാൽ  സർക്കാർ നിശ്ചയിച്ച നിരക്കിനനുസരിച്ച് മീറ്റർ മാറ്റി സ്ഥാപിക്കില്ലെന്ന് ഡ്രൈവർമാർ വ്യക്തമാക്കി. 40% നിരക്ക് വർധന ആവശ്യപ്പെട്ട് സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ഡ്രൈവർമാർ പദ്ധതിയിടുന്നു.

2025 മേയ് വരെയുള്ള കണക്കു പ്രകാരം ബെംഗളൂരു നഗരത്തിൽ റജിസ്റ്റർ ചെയ്ത 3.6 ലക്ഷം ഓട്ടോകളുണ്ട്. ഇതിൽ ഭൂരിഭാഗവും പുതിയ നിരക്കിനെ അംഗീകരിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ അവകാശപ്പെടുന്നത്. 2 കിലോമീറ്റർ വരെ അടിസ്ഥാന നിരക്ക് 30 രൂപയിൽ നിന്നു 36 രൂപയായും അധിക കിലോമീറ്ററിനു 15 രൂപയെന്നതു 18 രൂപയുമായാണ് വർധിപ്പിച്ചത്. എന്നാൽ ഇതു യഥാക്രമം 40, 20 രൂപയായി ഉയർത്തണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.

അശാസ്ത്രീയമായ നിരക്ക് പുനപരിശോധിക്കണമെന്നും ചീഫ് സെക്രട്ടറിക്കും ബെംഗളൂരു നഗര ജില്ലാ ഡപ്യൂട്ടി കമ്മിഷണർക്കും ഇതു സംബന്ധിച്ച കത്ത് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡി. രുദ്രമൂർത്തി പറഞ്ഞു. എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്ക് മാറ്റാനാകില്ലെന്നും ഓട്ടോ ഡ്രൈവർമാർ ഇതു പിന്തുടരണമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.

SUMMARY: Bengaluru auto drivers reject 20% fare hike

WEB DESK

Recent Posts

തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…

3 hours ago

ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കും; നൈസാർ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…

3 hours ago

മക്കളില്ല; തിരുപ്പതി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം നൽകി ദമ്പതികൾ

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…

4 hours ago

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…

5 hours ago

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…

5 hours ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…

5 hours ago