ബെംഗളൂരു: ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വറുത്തി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). അടുത്ത പത്ത് ദിവസത്തേക്ക് ട്രെയിൻ വൈകി പുറപ്പെടുമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. ഹൊസൂർ യാർഡിലെ ഇന്റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. എന്നാൽ മൊത്തത്തിലുള്ള സമയക്രമത്തെ ഇത് ബാധിക്കില്ല.
ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്റോൺമെന്റ് – കോയമ്പത്തൂർ വന്ദേ ഭാരത് പത്ത് ദിവസം ബെംഗളൂരുവിൽ നിന്നാണ് വൈകി പുറപ്പെടുക. ഡിസംബർ 23, 24,25, 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടും.
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില് ഉച്ച കഴിഞ്ഞ് 2.20 ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 8.25 ന് കോയമ്പത്തൂർ ജംഗ്ഷനിൽ എത്തും. 377 കിമി ദൂരം 6 മണിക്കൂർ 25 മിനിറ്റിലാണ് പൂർത്തിയാക്കുന്നത്. എസി ചെയർ കാറിന് 1175 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2110 രൂപ എന്നിങ്ങനെയാണ് നിരക്ക്.
TAGS: BENGALURU | VANDE BHARAT
SUMMARY: Railway notifies changes in train services, including Bengaluru Cantt-Coimbatore Vande Bharat Express
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…