ബെംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരു കോടതി തമിഴ്നാട് സർക്കാരിന് കൈമാറി. ബെംഗളൂരു സിബിഐ കോടതിയാണ് സ്വത്തുക്കളുടെ രേഖകളും സ്വർണാഭരണം ഉൾപ്പെടെ വസ്തുക്കൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തമിഴ്നാടിന് കൈമാറിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയുടെ വസ്തുക്കൾ പിടിച്ചെടുത്തിരുന്നത്.
27 കിലോ സ്വർണാഭരണം, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് തുടങ്ങിയവ കൈമാറ്റം ചെയ്തു. 1996-ൽ ജയലളിതയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെ ‘വേദനിലയത്തിൽ’ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്. വിധാൻ സൗധയിലെ സർക്കാർ ട്രഷറിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
TAGS: JAYALALITA
SUMMARY: Bengaluru Court hands over Jayalalithaa’s seized valuables ornaments, gold to TN Govt.
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…