BENGALURU UPDATES

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ് ട്രയല്‍ റണ്‍ നടത്തിയത്. രണ്ട് ലോക്കോ പൈലറ്റുമാർക്ക് പുറമേ നിരീക്ഷകരായി റെയിൽഗതാഗത വിഭാഗം എൻജിനിയർമാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു. രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽ‌വേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് ട്രെയിന്‍ എത്തിയത്. 10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ ട്രെയിൻ രണ്ടരയോടെ തിരികെപ്പോയി.

നാളെ രാവിലെ 8നാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുക. എറണാകുളം സൗത്ത് റെയിൽവേ സറ്റ നിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ തയാറാക്കുന്ന പ്രത്യേക വേദിയിൽ തത്സമയ ചടങ്ങുകളുണ്ടാകും. ഇതിനുള്ള ഒരുക്കങ്ങൾ സൗത്തിൽ നടക്കുന്നുണ്ട്.നാളെ ഉദ്ഘാടന സ്പെഷാല്‍ ട്രെയിനായി സൗത്തിൽ നിന്നു രാവിലെ 8നാണു പുറപ്പെടുക. തൃശൂരിൽ 9നും പാലക്കാട് ജംക്ഷനിൽ 10.50നും ഉദ്ഘാടന സ്പെഷൽ വന്ദേഭാരത് എത്തും. ബെംഗളൂരുവില്‍ വൈകിട്ട് 5.50 നാണ് എത്തിച്ചേരുക.

സമയക്രമം: രാവിലെ 5.10-ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല. പാലക്കാടിനുപുറമേ തൃശ്ശൂർ, കോയമ്പത്തൂർ‌, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

SUMMARY: Bengaluru-Ernakulam Vande Bharat trial run conducted

 

 

NEWS DESK

Recent Posts

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

44 minutes ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

1 hour ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

1 hour ago

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ…

2 hours ago

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

2 hours ago

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

2 hours ago