ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ തുടരുന്നു. നഗരത്തിലെ മിക്ക റോഡുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഹെബ്ബാൾ, മാന്യത ടെക് പാർക്, ഹോപ്‌ഫാം, മൈസൂരു റോഡ്, മാർത്തഹള്ളി, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, സഞ്ജയ് നഗർ, മഹാദേവപുര, വർത്തൂർ മെയിൻ റോഡ്, ചിക്കബാനവാര തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയതോടെ കാൽനാടായാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടി.
കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങി. സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. ഡോളർസ് കോളനിയിലെ നിരവധി വീടുകളുടെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി.
താഴ്ന്ന പ്രദേശഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനാകാതെ ചിക്കബാനവരെ ദ്വാരക നഗർ മാരുതി നഗർ പ്രദേശങ്ങളിലെ താമസക്കാർ ബുദ്ധിമുട്ടുകയാണ്. മഴ കനത്ത സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ സ്കൂളുകൾക്കും ബുധനാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്
അടിപ്പാതകളിലൂടെ ആരും സഞ്ചരിക്കരുതെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസത്തേക്ക് നഗരത്തിൽ സമാന സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിരിക്കുന്നത്.
TAGS: BENGALURU | RAIN UPDATES
SUMMARY: Bengaluru faces heavy rain, normal life disrupted
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…