ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിലൂടെ ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി. കെ. ശിവകുമാർ ട്രയൽ വാക്ക് നടത്തി. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്ബിയിലേക്കുള്ള വൺവേ മേൽപ്പാലം തുറക്കുമെന്ന് ശിവകുമാർ പറഞ്ഞു.
ഏറെ കാലതാമസത്തിന് ശേഷമാണ് ബെംഗളൂരുവിൻ്റെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം നിർമാണം പൂർത്തിയാക്കുന്നത്. ഒരു വശം മാത്രമാണ് വാഹന ഗതാഗതം അനുവദിക്കുക. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് നമ്മ മെട്രോയ്ക്കും ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 449 കോടി രൂപയോളമാണ് പ്രോജക്ടിനായി ചെലവഴിച്ചിരിക്കുന്നത്.
നിലവിൽ റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഫ്‌ളൈ ഓവർ ഉള്ളതെങ്കിൽ, മെട്രോ 16 മീറ്റർ ഉയരത്തിലാണ്. ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ആണ് ഇതെങ്കിലും ജയ്പുർ, നാഗ്പുർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡുകളെയും മെട്രോയും തമ്മിഷ ബന്ധിപ്പിക്കുന്ന ഇത്തരം ഫ്ലൈ ഓവറുകളുണ്ട്.
TAGS: BENGALURU UPDATES | DOUBLE DECKER FLYOVER
SUMMARY: Bengaluru first double-decker rail-cum-road flyover opens for trial run
വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…