റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു

ബെംഗളൂരു: 76-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി നഗരം. ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേദിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവർണർ താവർചന്ദ് ഗെലോട്ട് രാവിലെ 9 മണിക്ക് ത്രിവർണ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പ്രസംഗത്തിന് മുമ്പ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും. 8,000 പേർക്ക് പരേഡ് ഗ്രൗണ്ടിൽ ഇരിപ്പിട ക്രമീകരണങ്ങളും 6,000 പേർക്ക് പാസുകളും നൽകിയിട്ടുണ്ട്.

1,150 പേർ അടങ്ങുന്ന 38 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 38 പ്ലാറ്റൂണുകളിൽ എട്ട് ബാൻഡ് ടീമുകളും, 11 സ്കൂൾ ടീമുകളും, രണ്ട് ഭിന്നശേഷി വിഭാഗ ടീമുകളും, ഒരു ഡോഗ് സ്ക്വാഡും ഉൾപ്പെടുന്നു. ആദ്യമായി കേരള സംസ്ഥാന സായുധ പോലീസ് പ്ലാറ്റൂണും പരേഡിന്റെ ഭാഗമാകും.

പരേഡ് ഗ്രൗണ്ടിലും പരിസരത്തും സുരക്ഷയ്ക്കായി എട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, 17 അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ, 44 പോലീസ് ഇൻസ്പെക്ടർമാർ, 80 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 1,051 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കൂടാതെ ഗരുഡ കമാൻഡോ സേനയെയും 10 കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് പ്ലാറ്റൂണുകളും വിന്യസിച്ചിട്ടുണ്ട്.

TAGS: BENGALURU | REPUBLIC DAY
SUMMARY: Bengaluru gears up for Republic day celebrations

Savre Digital

Recent Posts

‘രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി, പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയതായി ഓപ്പറേഷൻ നുംഖോറിൽ കണ്ടെത്തി’, – കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…

21 minutes ago

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…

40 minutes ago

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…

1 hour ago

മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങളുടെ സമാപന സമ്മേളനം

ബെംഗളൂരു: ഇസ്രയേൽ ഗാസയിൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശബ്ദിക്കാൻ പോലും കഴിയാതെ ലോക രാഷ്ട്രങ്ങൾ നിശബ്ദരാവുന്നത്…

2 hours ago

കെഎൻഎസ്എസ് ഉഡുപ്പി കരയോഗം ഓഫിസ് ഉദ്ഘാടനവും ഓണാഘോഷവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഉഡുപ്പി കരയോഗത്തിന്റെ കുക്കികട്ടെ റോഡിലുള്ള പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. തുടര്‍ന്ന്…

2 hours ago

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ (35) കൊലപ്പെടുത്തിയത്.…

2 hours ago