ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് എം.ടിയുടെ നിർമാല്യവും ജി. അരവിന്ദൻ്റെ കുമ്മാട്ടിയും പ്രദർശിപ്പിക്കും. രാജാജി നഗറിർ ഒറിയോൺ മാൾ സ്ക്രീൻ ഒന്നിൽ വൈകിട്ട് 7 നാണ് നിർമാല്യത്തിൻ്റെ പ്രദർശനം. സ്ക്രീൻ 11 ൽ വൈകിട്ട് 7 നാണ് കുമ്മാട്ടി പ്രദർശിപ്പിക്കുന്നത്. മേളയില്‍ നിർമാല്യത്തിൻ്റെ രണ്ടാം പ്രദര്‍ശനമാണ് ഇന്ന്. വിദേശ ചിത്രങ്ങളടക്കം വിവിധ വിഭാഗങ്ങളിലായി 55 ചിത്രങ്ങൾ ആണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.
മേളയിൽ ഇന്നലെ മലയാള ചിത്രം ലെവൽ ക്രോസ് പ്രദർശിപ്പിച്ചു. ലെവൽ ക്രോസിന്‍റെ സംവിധായകൻ അർഫാസ് അയൂബ് പ്രദർശനത്തിന് മുമ്പ് പ്രേക്ഷകരുമായി സംവദിച്ചു. മേളയുടെ ഭാഗമായി നടന്ന സംവാദത്തിൽ സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോൻ പങ്കെടുത്തു.
മേളയിൽ പങ്കെടുക്കുന്നവർക്കായി പ്രതിദിന പാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 200 രൂപയാണ് നിരക്ക്.
<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Nirmalya and Kummatty to be screened today
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…