ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടേം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പ്രമുഖ നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കും സമത്വം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്‌ക്കായുള്ള ആസ്മിയുടെ പോരാട്ടങ്ങള്‍ക്കുമുള്ള ആദരവായാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി കമ്മിറ്റി അറിയിച്ചു.
ഏഷ്യൻ മത്സര വിഭാഗത്തില്‍ മികച്ച ചിത്രമായി റാഹ അമിർഫാസ്ലി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ഇൻ ദ ലാൻഡ് ഓഫ് ബ്രദേഴ്‌സ് തിരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച ചിത്രമായി ഇസ്രായേൽ ചിത്രം റീഡിംഗ് ലോലിത ഇന്‍ ടെഹ്‌റാനും മൂന്നാമത്തെ മികച്ച ചിത്രമായി ബംഗ്ലാദേശില്‍ നിന്നുള്ള സബയും (സംവിധായകൻ: മക്‌സുദ് ഹുസൈൻ) തിരഞ്ഞെടുത്തു. മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ: ഫാസിൽ മുഹമ്മദ്), ഹിന്ദി ചിത്രം പൈർ (സംവിധായകൻ: വിനോദ് കാപ്രി) എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
മറ്റു പുരസ്കാരങ്ങള്‍
ഇന്ത്യൻ സിനിമാ വിഭാഗം (ചിത്രഭാരതി)
▪️മികച്ച ഇന്ത്യൻ ചിത്രം – ഹ്യൂമൻസ് ഇൻ ദ ലൂപ്പ്
(ഹിന്ദി-സംവിധായകൻ: ആരണ്യ സഹായ്)
▪️രണ്ടാമത്തെ മികച്ച ഇന്ത്യൻ ചിത്രം – ലെവൽ ക്രോസ്
(മലയാളം-സംവിധായകൻ: അർഫാസ് അയൂബ്)
▪️മൂന്നാമത്തെ മികച്ച ഇന്ത്യൻ ചിത്രം – സ്വാഹ
(മാഗാഹി-സംവിധായകൻ: അഭിലാഷ് ശർമ്മ)
ഫിപ്രസി അവാർഡ്
▪️ഹ്യൂമൻസ് ഇൻ ദ ലൂപ്പ് (ഹിന്ദി- സംവിധായകൻ: ആരണ്യ സഹായ്)
കന്നഡ സിനിമ
കർണാടക ചലചിത്ര അക്കാദമി അവാർഡ്
▪️മികച്ച ചിത്രം – മിക്ക ബന്നഡ ഹക്കി
സംവിധായകൻ: മനോഹര കെ
▪️രണ്ടാമത്തെ മികച്ച ചിത്രം – പിടൈ
തുളു- സംവിധായകൻ: സന്തോഷ് മാട
▪️മൂന്നാമത്തെ മികച്ച ചിത്രം – ദസ്കത്ത്
തുളു-സംവിധായകൻ: അനീഷ് പൂജാരി
നെറ്റ്പാക് ജൂറി അവാർഡ് – ലച്ചി
കന്നഡ- സംവിധായകൻ: കൃഷ്ണഗൗഡ
<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Shabana Azmi gets lifetime achievement award
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…