ക്വാണ്ടം സിറ്റി-പ്രതീകാത്മക ചിത്രം
ബെംഗളൂരു: ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനായി ബെംഗളൂരുവിൽ 6.17 ഏക്കറിൽ ക്വാണ്ടം സിറ്റി വരുന്നു. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി സ്ഥാപിക്കാനാണ് പദ്ധതി. ഇതിനുള്ള സ്ഥലം സംസ്ഥാന സർക്കാർ അനുവദിച്ചു. ക്വാണ്ടം ഗവേഷണത്തിലും ഇനവേഷനിലും കർണാടകയെ ആഗോള ഹബ് ആക്കി മാറ്റുന്നതിനുള്ള അടിത്തറയാണിതെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രി എൻ.എസ്. ബോസ് രാജു വ്യക്തമാക്കി.
സംസ്ഥാന സർക്കാർ കഴിഞ്ഞമാസം ബെംഗളൂരുവിൽ ‘ക്വാണ്ടം ഇന്ത്യ ബെംഗളൂരു’ എന്ന പേരിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിലെ പ്രഖ്യാപനമാണ് ക്വാണ്ടം സിറ്റിയെന്ന് മന്ത്രി വ്യക്തമാക്കി. ഒരുമാസത്തിനുള്ളിൽ ഇതിന് സ്ഥലം കണ്ടെത്താൻ സർക്കാരിനായി. ഇതുകൂടാതെ, ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിന് എട്ടേക്കർ സ്ഥലവും അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
ക്വാണ്ടം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ മേഖലയിൽ 2035-ഓടെ രണ്ടായിരം കോടി ഡോളറിന്റെ ബിസിനസ് കൈവരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കൂടാതെ നേരിട്ടുള്ള രണ്ട് ലക്ഷം തൊഴിലവസരങ്ങളും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. ആഗോള ക്വാണ്ടം വിപണിയുടെ 20 ശതമാനം വിഹിതം നേടാനാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക ലബോറട്രികൾ, ക്വാണ്ടം ഹാർഡ്‌വെയറുകൾക്കും പ്രോസസറുകൾക്കുമുള്ള പ്രൊഡക്ഷൻ ക്ലസ്റ്ററുകൾ, ക്വാണ്ടം എച്ച്പിസി ഡേറ്റാ സെന്റർ, ക്വാണ്ടം അധിഷ്ഠിതമായുള്ള സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷൻ കേന്ദ്രം, വ്യവസായ-അക്കാദമിക സഹകരണ പ്രവർത്തനം എന്നിവയാണ് ക്വാണ്ടം സിറ്റിയിൽ ഉൾപ്പെടുക. ഇതുവഴി ക്വാണ്ടം മേഖലയിലെ ആഗോള നിക്ഷേപങ്ങൾ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
SUMMARY: Bengaluru is gearing up for a breakthrough in the quantum sector; Plans are underway to establish a Quantum City on 6.17 acres of land in Hesaraghatta
ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി…
ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…
ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…
ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…
ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…