ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേക്ക് (നിലക്കടല മേള) ഇന്ന് നടക്കും. ബസവനഗുഡിയിൽ അഞ്ച് ദിവസത്തേക്കാണ് മേള നടക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200-ലധികം പോലീസ് ഉദ്യോഗസ്ഥരും വാച്ച് ടവറുകളും സിസിടിവി നിരീക്ഷണവും പ്രദേശത്ത് സജ്ജമാണ്. നിലക്കടല സ്റ്റാളുകൾക്ക് പുറമേ വൈകുന്നേരങ്ങളിൽ ബ്യൂഗിൾ റോക്ക് പാർക്ക്, നരസിംഹ സ്വാമി പാർക്ക് എന്നിവിടങ്ങളിൽ സാംസ്കാരിക പരിപാടികളുമുണ്ടാകും.
മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഈ വർഷം ഫീസ് ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് മേളയിലെത്തുന്ന കച്ചവടക്കാർ സ്റ്റാളുകൾ സൗജന്യമായി സ്ഥാപിക്കുന്നത്.
സർക്കാരിന് പുറമെ മേള സംഘടിപ്പിക്കുന്ന ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പും സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കിയിരുന്നു. എന്നാൽ ഇതും ഈ വർഷം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. മേളയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിക്കും. കച്ചവടക്കാരോട് പേപ്പർ ബാഗുകളും, തുണിസഞ്ചികളും മാത്രം ഉപയോഗിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
TAGS: BENGALURU | KADALEKAI PARISHE
SUMMARY: Bengaluru Kadalekai parishe kickstarts today
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…
ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…