LATEST NEWS

ബെംഗളൂരു-കലബുറഗി വന്ദേഭാരതിന് പ്രശാന്തിനിലയത്തില്‍ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: കലബുറഗി-എസ്എംവിടി ബെംഗളൂരു-കലബുറഗി വന്ദേഭാരത് എക്‌സ്‌പ്രസ് (22231-22232) പുട്ടപർത്തി സത്യസായി പ്രശാന്തിനിലയം വഴി സർവീസ് നടത്തും. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളുരു എസ്എംവിടി-കലബുറഗി വന്ദേഭാരത് (22232) ഉച്ച കഴിഞ്ഞ് 2.40നു പുറപ്പെട്ട് യെലഹങ്ക (3.05), പ്രശാന്തി നിലയം (4.23), അനന്തപുർ (5.33), ഗുണ്ടക്കൽ (6.37), മന്ത്രാലയം റോഡ് (7.48), റായ്ച്ചൂർ (8.18), യാദ്ഗീർ (9.03) വഴി രാത്രി 10.45ന് കലബുറഗിയിലെത്തും.

കലബുറഗി-ബെംഗളുരു എസ്എംവിടി വന്ദേഭാരത് (22231) രാവിലെ 6.10നു പുറപ്പെട്ട് യാദ്ഗീർ (6.48), റായ്ച്ചൂർ (7.38), മന്ത്രാലയം റോഡ് (7.58), ഗുണ്ടക്കൽ (9), അനന്തപുർ (10.03), പ്രശാന്തി നിലയം (11), യെലഹ ങ്ക (12.28) വഴി 2.10ന് എസ്എംവിടിയിലെത്തിച്ചേരും.
SUMMARY: Bengaluru-Kalaburagi Vande Bharat allowed to stop at Prasanthi Nilayam

NEWS DESK

Recent Posts

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം വൈക്കം തലയോലപ്പറമ്പ് വാക്കയിൽ ഗോപാലകൃഷ്ണ കൈമൾ (84) ബെംഗളൂരുവിൽ അന്തരിച്ചു. വിദ്യാരണ്യപുര ഫസ്റ്റ് ക്രോസിൽ ആയിരുന്നു താമസം.…

20 minutes ago

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി പോയ ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ…

35 minutes ago

ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു; സദഹള്ളിയിൽ ആറുവരി അണ്ടർപാസ് നിർമ്മാണം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ കുരുക്കില്ലാതെ യാത്രക്കാർക്ക് ഇനി എത്തിച്ചേരാം. ബെല്ലാരി…

55 minutes ago

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർടിസി. ബെംഗളൂരു, മൈസൂരു,…

1 hour ago

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.…

1 hour ago

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം:ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം…

2 hours ago