ബെംഗളൂരു: സ്വർഗറാണി ഫൊറോനാ ദൈവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള ക്നാനായ കുടുംബസംഗമം മാർ.മാക്കീൽ ഗുരുകുലത്തിൽ നടന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ.മൈക്കിൾ പ്ലാംപറമ്പിൽ, സിസ്റ്റർ ലിനി, മേഴ്‌സി സിന്നി മണീയത്ര, ജിൻസ് ടോമി, ഫാ.അനീഷ് മാവേലിപുത്തൻപറമ്പിൽ തുടങ്ങിയവർ ആശംസകൾ നേരുന്നു. പ്രോഗ്രാം കൺവീനർ റോബി കിഴക്കേപറമ്പിൽ സ്വാഗതവും, ജൂബിലി കൺവീനർ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.
ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽനിന്നായ് നാനൂറിൽ പരം സമുദായ അംഗങ്ങൾ കുടുംബസംഗമത്തിൽ സന്നിഹിതരായിരുന്നു. ക്നാനായ തനിമ നിലനിർത്തികൊണ്ടുള്ള ആഘോഷങ്ങൾ, വർണപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ, മുതിർന്ന പൗരന്മാരെയും, വിവാഹ വാർഷികത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കൽ, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്റെ പ്രത്യേകതകളായിരുന്നു. ജൂബിലി സെൻട്രൽ കമ്മിറ്റി അംഗങ്ങളും, പാരിഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
<br>
TAGS : RELIGIOUS
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…