ബെംഗളൂരു: സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരം ബെംഗളൂരൂ ആണെന്ന് റിപ്പോർട്ട്. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവതാര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച 25 നഗരങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടം നേടിയത്.
വനിതാ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷമാണ് ബെംഗളൂരുവിലേതെന്നാണ് പട്ടികയിലുള്ളത്. സ്ത്രീകളുടെ നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണ തുടങ്ങിയ മേഖലകളിലുള്ള ഉയര്‍ന്ന സ്‌കോറാണ് ബെംഗളൂരുവിന് അനുകൂലമായി മാറിയത്. ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടന്നത്.
ഓരോ നഗരത്തിനും അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ബെംഗളൂരുവിന് ശേഷം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത് ചെന്നൈയും മുംബൈയുമാണ്. കൊച്ചി പതിനൊന്നാമതും തിരുവനന്തപുരം പതിമൂന്നാമതുമായാണ് പട്ടികയില്‍ ഇടം നേടിയത്. സുരക്ഷാമാനദണ്ഡങ്ങളുടെ കാര്യത്തില്‍ മുംബൈയും ഹൈദരാബാദുമാണ് മുന്നില്‍.
നാഷണല്‍ ഈസ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, സ്ഥിതിവിവരക്കണക്കുകള്‍, ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ എന്നിവയിലുള്‍പ്പടെ വിവിധ റിപ്പോര്‍ട്ടുകളുടെ ഔദ്യോഗിക ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയതെന്ന് അവതാര്‍ ഗ്രൂപ്പ് അറിയിച്ചു.
TAGS: BENGALURU | SAFE CITY
SUMMARY: Bengaluru listed as safest city for working women professionals
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…