ബെംഗളൂരു: ബെംഗളൂരു ലുലു മാളിൽ ‘ലുലു ബ്യൂട്ടി ഫെസ്റ്റ്’ ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടക്കും. ഓഡിഷൻ ഡിസംബർ ആറിന് ആരംഭിക്കും. 7നാണ് ഗ്രാൻഡ് ഫൈനൽ. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനമുണ്ടായിരിക്കും. പ്രഫഷനൽ രീതിയിൽ തയാറാക്കിയ ഫോട്ടോ ബൂത്തിൽ സന്ദർശകർക്ക് അവരുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയകിരീടങ്ങൾക്കൊപ്പം ഐക്കണിക് വാക്ക് വിത്ത് ലുലു, ഫേസ് ഓഫ് ലുലു 2025- പുരുഷന്മാർ, ഫേസ് ഓഫ് ലുലു 2025- സ്ത്രീകൾ എന്നീ പദവികളും നൽകും. ഒരു വർഷത്തെ കരാറിന്‍റെ അടിസ്ഥാനത്തിലാണ് പദവികൾ നൽകുക. കൂടാതെ, ലുലുവിന്‍റെ ഫാഷൻ വിഭാഗങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർമാരായി ഇവരെ തെരഞ്ഞെടുക്കുകയും ചെയ്യും.
പ്രധാന പരിപാടികൾക്കൊപ്പം, ലുലു ഗ്രൂപ്പിന്‍റെ വിവിധ സൂപ്പർമാർക്കറ്റുകളിൽ പ്രത്യേകം ഡിസ്കൗണ്ടുകളും ഉണ്ടായിരിക്കും, ലുലു
ഹൈപ്പർമാർക്കറ്റ്, ലുലു മാൾ രാജാജി നഗറിൽ ലുലു ഫാഷൻ, ലുലു കണക്റ്റ്, ലുലു ഡെയ്‌ലി, വിആർ മാൾ വൈറ്റ്‌ഫീൽഡിൽ ലുലു കണക്റ്റ്, ആർഇഒ, ഫോറം സൗത്ത് ബെംഗളൂരുവിലെ ലുലു ഡെയ്‌ലി, എം5 ഇ-സിറ്റി മാൾ ഇലക്ട്രോണിക് സിറ്റിയിലെ ലുലു ഡെയ്‌ലി എന്നിവയില്‍ എല്ലാ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ ബ്രാൻഡുകള്‍ക്കും ഡിസംബർ 7
വരെ 50% വരെ കിഴിവ് നല്‍കുന്നുണ്ട്.
SUMMARY: Bengaluru Lulu Beauty Fest on December 6th and 7th
ഇടുക്കി: ദേവികുളം സിപിഐഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ്…
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റി. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്നും പാലക്കാട്ടേക്കുവന്ന ട്രെയിനാണ് പാളംതെറ്റിയത്.…
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്റ് നേടിയാണ്…
ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്…