ബെംഗളൂരുവിലെ മോശം റോഡ് കാരണം കഴുത്തിനും നട്ടെല്ലിനും കടുത്ത വേദന; ബിബിഎംപിക്കെതിരെ പരാതിയുമായി യുവാവ്

ബെംഗളൂരു: ബെംഗളൂരുവിലെ മോശം റോഡ് കാരണം കഴുത്തിനും നട്ടെല്ലിനും കടുത്ത വേദന അനുഭവിക്കുന്നതായി യുവാവിന്റെ പരാതി. റിച്ച്മോണ്ട് ടൗണിൽ താമസിക്കുന്ന ദിവ്യ കിരണാണ് തനിക്ക് കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡുകളിൽ ആവർത്തിച്ച് യാത്ര ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായി പരാതിപ്പെട്ടത്. ഇത് സംബന്ധിച്ച് കിരൺ ബിബിഎംപിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. മേയ് 14നാണ് നോട്ടീസ് അയച്ചത്. തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് യുവാവിന്റെ ആവശ്യം.

ആരോഗ്യം മോശമായതു കാരണം അഞ്ച് തവണ ഓര്‍ത്തോ ഡോക്ടറെ കണ്ടതായും ആശുപത്രി സന്ദര്‍ശനങ്ങൾ പതിവാണെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ദീർഘകാലമായുള്ള വേദന കാരണം ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെട്ടിട്ടുണ്ടെന്നു കിരണിന്‍റെ അഭിഭാഷകൻ പറഞ്ഞു. രോഗാവസ്ഥക്ക് മാത്രമല്ല, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ തടസങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകൾ നട്ടെല്ലിന്‍റെയും കഴുത്തിന്‍റെയും അവസ്ഥ വഷളാക്കിയതിനാൽ ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാൻ കഴിയില്ലെന്നും കിരൺ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ബിബിഎംപി മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ബിബിഎംപിക്ക് നൽകിയ നോട്ടീസിന് 10,000 രൂപ ചാർജായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU | BBMP
SUMMARY: Bengaluru man sends legal notice to BBMP, seeks Rs 50 lakh compensation over bad roads

 

Savre Digital

Recent Posts

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണക്കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…

18 minutes ago

ബസ് കാത്തുനിന്നവര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…

60 minutes ago

ഘാനയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് മന്ത്രിമാർ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…

2 hours ago

ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…

2 hours ago

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…

4 hours ago

ഫ്ലൈഓവർ സന്ദർശനത്തിനിടെ ഗതാഗത നിയമം ലംഘനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…

4 hours ago