ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. നിലവിൽ 96 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു മെട്രോ ലൈനുകൾ പ്രവർത്തിക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യെല്ലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥരുമായി മെട്രോ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈനില്‍ പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. ഇതോടെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഏകദേശം 30% കുറഞ്ഞു. 2026-ല്‍ 41 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ കമ്മീഷന്‍ ചെയ്യുമെന്നും ശിവകുമാര്‍ പറഞ്ഞു. ‘ഇതോടെ ബെംഗളൂരുവിന്റെ മെട്രോ ശൃംഖല 175 കിലോമീറ്ററിലെത്തും. തവരേക്കരെ, ഹൊസക്കോട്ടെ, ബിഡദി, നെലമംഗല എന്നിവിടങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റി വ്യാപിപ്പിക്കാനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മ മെട്രോ’യുടെ മൂന്നാം ഘട്ടം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡബിള്‍ ഡെക്കര്‍ ഇടനാഴി ഉള്‍പ്പെടുന്ന മൂന്നാം ഘട്ട പദ്ധതിയുടെ ടെന്‍ഡറുകള്‍ അടുത്ത മാസം ആദ്യം വിളിക്കുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. മൂന്നാം ഘട്ട പദ്ധതിക്കുള്ള ചെലവ് 25,311 കോടിയാണെന്നും അതില്‍ 15,600 കോടി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി വഴി ലഭിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
SUMMARY: Bengaluru Metro network to expand to 175 km by December 2027: DK Shivakumar
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…