ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ 5 ശതമാനം വരെയാണ് വർധന. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2008ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ പ്രകാരം വാർഷിക പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് നിരക്ക് പരിഷ്കരണം. ഗണഗുരു, കണിമിനികെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ പരമാവധി 5 ശതമാനവും കുറഞ്ഞത് 3 ശതമാനവുമാണ് വർധിപ്പിച്ചത്.

പുതിയ നിരക്ക് പ്രകാരം ബെംഗളൂരു – നിദഘട്ട റൂട്ടിൽ സഞ്ചരിക്കുന്ന കാറുകൾ, വാനുകൾ, ജീപ്പുകൾ തുടങ്ങിയ വാഹനങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 180 രൂപയും ഒരു റൗണ്ട് ട്രിപ്പിന് 270 രൂപയും ഈടാക്കും. മുമ്പ്, ഇവൻ യഥാക്രമം 170 രൂപയും 255 രൂപയുമായിരുന്നു. കണിമിനിക്കെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിൽ ടോൾ ഈടാക്കും. ലൈറ്റ് കോമേഴ്‌ഷ്യൽ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, മിനിബസുകൾ എന്നിവയ്ക്ക് ഒരു യാത്രയ്ക്കുള്ള ടോൾ നിരക്ക് 290 രൂപയായി പരിഷ്കരിച്ചു. മടക്ക യാത്രയ്ക്ക് 430 രൂപയാക്കി. മുൻ നിരക്കുകൾ യഥാക്രമം 275 രൂപയും 415 രൂപയും ആയിരുന്നു. ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്‌സിലുകൾ) ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 605 രൂപയും മടക്ക യാത്രയ്ക്ക് 905 രൂപയും ഈടാക്കും. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ള വാണിജ്യേതര വാഹനങ്ങൾക്ക് ഇനി മുതൽ 350 രൂപയായിരിക്കും പ്രതിമാസ പാസിന്റെ വില.

മൂന്ന് ആക്‌സിൽ വാണിജ്യ വാഹനങ്ങൾ ഒറ്റ യാത്രയ്ക്ക് 660 രൂപയും 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയാൽ 990 രൂപയും നൽകണം. ഹെവി കൺസ്ട്രക്ഷൻ മെഷിനറികൾ, മണ്ണ് നീക്കുന്ന ഉപകരണങ്ങൾ അല്ലെങ്കിൽ മൾട്ടി-ആക്‌സിൽ വെഹിക്കിൾ (4-6 ആക്‌സിൽസ്) ഒറ്റ യാത്രയ്ക്ക് 945 രൂപയും 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയാൽ 1,420 രൂപയും നൽകണം.

ബെംഗളൂരു-നിദഘട്ട സെക്ഷനിൽ സഞ്ചരിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവ പ്രതിമാസ പാസിന് 5,945 രൂപ (പ്രതിമാസം 50 ഒറ്റത്തവണ യാത്രകൾ), ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 9,605 രൂപ, ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്‌സിൽ) 20,130 രൂപ, ത്രീ-ആക്‌സിൽ കൊമേഴ്‌സ്യൽ വാഹനത്തിന് 21,960 രൂപ, ഹെവി കൺസ്ട്രക്ഷൻ, മണ്ണുമാന്തി വാഹനങ്ങൾക്ക് (4 മുതൽ 6 ആക്‌സിൽ) 31,565 രൂപ, വലിപ്പം കൂടിയ വാഹനങ്ങൾക്ക് 38,430 രൂപ എന്നിങ്ങനെയാണ് പ്രതിമാസ പാസ്‌ നിരക്ക്.

TAGS: BENGALURU | TOLL
SUMMARY: Mysuru-Bengaluru Highway toll charges hiked by 3 to 5%

Savre Digital

Recent Posts

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…

38 minutes ago

സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍

മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…

2 hours ago

ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…

3 hours ago

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…

3 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…

5 hours ago