ബെംഗളൂരു: കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്. ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പോലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴരക്കോടി രൂപ തട്ടിയെന്ന പരാതിയിലാണ് പോലീസ് നടപടി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു ബെനറ്റ് എബ്രഹാം.
മല്ലേശ്വരം പോലീസാണ് ബെനറ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം കർണാടക ജില്ലാ കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവുമായി പോലീസ് കാരക്കോണം മെഡിക്കൽ കോളജിലെത്തിയത്. രണ്ടാം തവണയാണ് ബെനറ്റിനെ തേടി ബെംഗളൂരു പോലീസ് എത്തുന്നത്. ബെനറ്റിന്റെ വീട്ടിലും പരിശോധന നടത്തുമെന്നാണ് വിവരം.
TAGS: BENGALURU | RAID
SUMMARY: Bengaluru police conducts raid at Karakkonam college
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…