ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ കുറ്റപത്രത്തിലുണ്ട്. സെപ്റ്റംബർ നാലിനു 24-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിൽ നടനെതിരെ 3,991 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു.
ഇതേതുടർന്ന് കുറ്റപത്രത്തിൻ്റെ വിശദാംശങ്ങൾ സംപ്രേഷണം ചെയ്യുന്നതിനോ അച്ചടിക്കുന്നതിനോ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സെപ്റ്റംബർ 10ന് കർണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചിത്രദുർഗയിലെ ഫാർമസിസ്റ്റായ രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11നാണ് നടൻ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് രണ്ടാം പ്രതി. നിലവിൽ ദർശൻ ജാമ്യത്തിലാണ്.
നടുവേദനയ്ക്ക് ചികിത്സ തേടി ആറാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് ദർശൻ ഇപ്പോൾ. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഒക്ടോബർ 30ന് നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ദർശൻ തൻ്റെ ജാമ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പോലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Karnataka cops file 1,300-page supplementary chargesheet against actor Darshan
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…