സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ മെയ്‌ 15ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗായകൻ സോനു നിഗത്തിനു ബെംഗളൂരു സിറ്റി പോലീസ് സമൻസ് അയച്ചു. ഇതേദിവസം തന്നെ സോനു നിഗമനം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി വാദം കേൾക്കും. തനിക്കെതിരെ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെയാണ് സോനു നിഗം ഹർജി നൽകിയത്. ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കന്നഡ ഭാഷയെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്നതായിരുന്നു ഗായകനെതിരായ പരാതി. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് വിദ്യാർഥികളിൽ ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി.

താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു. പഹൽഗാം ആക്രമണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ കന്നഡ രക്ഷണ രക്ഷണ വേദികെ സംഘടന നൽകിയ പരാതിയിലാണ് ഗായകന് നോട്ടീസ് അയച്ചത്.

TAGS: BENGALURU | SONU NIGAM
SUMMARY: Bengaluru police give summons to  Sonu Nigam on May 15 to appear in probe over controversial Pahalgam comment

Savre Digital

Recent Posts

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

26 minutes ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

34 minutes ago

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

1 hour ago

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…

2 hours ago

റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…

2 hours ago

‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി; ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…

2 hours ago