ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ താപനില റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. നഗരത്തിൽ താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയിരുന്നു.

നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) അറിയിച്ചു. എച്ച്എഎൽ വിമാനത്താവളത്തിൽ (കിഴക്കൻ ബെംഗളൂരു) രാത്രി 8.30 വരെ 2.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത നാല് ദിവസങ്ങളിൽ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ വേനൽമഴ ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

മേയ് ഒന്നിന് നഗരത്തിൽ 40 വർഷങ്ങൾക്ക് ശേഷം താപനില 40 കടന്നിരുന്നു. വ്യാഴാഴ്ചതാപനില 38.2 ഡിഗ്രി സെൽഷ്യസിൽ എത്തി. ദക്ഷിണ കന്നഡയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ ബെംഗളൂരുവിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അധികൃതർ അറിയിച്ചു.

 

Savre Digital

Recent Posts

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്; സൗബിൻ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…

50 minutes ago

പി.സി.ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…

1 hour ago

നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം

കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…

2 hours ago

നിപ: സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ…

4 hours ago

‘വേദനിപ്പിച്ചെങ്കില്‍ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…

4 hours ago

കല വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ആദരം 2025’ 13 ന്

ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…

5 hours ago