ബെംഗളൂരു: ഹിമാചൽ പ്രദേശ് കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു. ബെംഗളൂരുവിലെ വിജയനഗർ സ്വദേശിയായ വർഷിണിയാണ് മരിച്ചത്. കുളു ജില്ലയിലെ മണികരൺ സ്വദേശിയായ റീന, നേപ്പാളി വംശജയായ സമീർ ഗുരുങ് എന്നിവരുൾപ്പെടെ ആറ് പേരാണ് മരിച്ചത്.
ബെംഗളൂരുവിലെ വിജയനഗർ സ്വദേശിയായ രമേശ് ബാബു (53), രമേശ് ബാബുവിന്റെ ഭാര്യ പല്ലവി രമേശ് (49), രമേശ് ബാബുവിന്റെ മകൻ ഭാർഗവ് (24), അസമിലെ എൽ.കെ. പാതിൽ താമസിക്കുന്ന തുമ്പ ആചാര്യ (40), ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള പരച്ചി (23) എന്നിവർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന 12ഓളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരിച്ച ബെംഗളൂരു സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
TAGS: LANDSLIDE | KULU
SUMMARY: Bengaluru woman among 6 dead, family of three among 7 injured as tree falls in HP’s Manikaran
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…