ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ കർണാടക ലിമിറ്റഡ് (ഐഡിഇസികെ) വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം സൈറ്റുകൾ സർവേ നടത്തിക്കൊണ്ടിരിക്കുകയാണ്.

സർവേ പൂർത്തിയായാൽ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം അന്തിമമാക്കാനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പാട്ടീൽ പറഞ്ഞു. നിരവധി ഘടകങ്ങൾ പിഗണിച്ചായിരിക്കും അന്തിമ സ്ഥലം തീരുമാനിക്കുക. കണക്റ്റിവിറ്റി, സാമീപ്യം, ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ളവയാണ് പ്രധാനമായും പരിഗണിക്കുക. റോഡുകൾ, റെയിൽവേകൾ, വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എന്നിങ്ങനെയുള്ളവയുമായി കൂടുതൽ ചേർന്നു നില്‍ക്കുന്ന സ്ഥലത്തിനാകും മുൻഗണന നൽകുക. ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഉപയോഗിക്കേണ്ട വിമാനത്താവളമായിനാൽ തന്നെ അതിന്‍റെ പ്രാധാന്യം കണക്കിലെടുത്തായിരിക്കും സ്ഥലം തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവളത്തിന് ഏറ്റവും സാധ്യത കല്പിക്കുന്ന പ്രദേശങ്ങളിലൊന്ന് കുനിഗൽ ആണ്. ദാബാസ്പേട്ടിനും കുനിഗലിനും ഇടയിലുള്ള പ്രദേശത്തിനാണ് സർക്കാർ നിലവിൽ മുന്‍ഗണന നൽകുന്നത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആണ് തുമകുരുവും കുനിഗൽ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളും പരിഗണനയിലുണ്ടെന്ന കാര്യം നേരത്തെ സൂചിപ്പിച്ചത്.

TAGS: BENGALURU | AIRPORT
SUMMARY: Location for second airport in city to be fixed soon

Savre Digital

Recent Posts

ഒരാഴ്ച നീളുന്ന നോർക്ക ഇൻഷുറൻസ് മേളയ്ക്ക് 28 ന് തുടക്കം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…

4 seconds ago

ഏഷ്യകപ്പ്; സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് ജയം

അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…

28 minutes ago

വീട്ടുമുറ്റത്തിരുന്ന കുഞ്ഞിന് അടക്കം ഏഴ് പേർക്ക് കുറുനരിയുടെ കടിയേറ്റു

  കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…

37 minutes ago

കര്‍ണാടകയില്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കിയത് സ്റ്റേചെയ്തു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…

1 hour ago

കേരളത്തിൽ കനത്ത മഴ വരുന്നു; 25ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…

10 hours ago

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…

10 hours ago