ബെംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാര്‍ദ കര്‍ണാടക കോഡിനേറ്റര്‍ ആര്‍ രാമകൃഷ്ണ പറഞ്ഞു. ബെംഗളൂരു സെക്കുലര്‍ ഫോറം അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ രാമകൃഷ്ണ.
വര്‍ഗീയ വിദ്വേഷത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രേഷ്ഠമാണെന്നും രാമകൃഷ്ണപറഞ്ഞു. ചിക്കമഗളൂരുവിലെ ബാബാബുധന്‍ഗിരി മറ്റൊരു ബാബറി മസ്ജിദ് ആകാതിരിക്കാനുള്ള സാംസ്‌കാരിക പ്രതിരോധത്തിന് ആവശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത് സീതാറാം യെച്ചൂരി ആയിരുന്നു എന്നും രാമകൃഷ്ണ പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെ അദ്ദേഹം എഴുതിയ ‘എന്താണ് ഈ ഹിന്ദു രാഷ്ട്രം’ (What is this Hindurastra) എന്ന കൃതി കന്നഡയിലെടക്കം നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോള്‍വാള്‍ക്കറുടെ ഫാസിസിറ്റ് ആശയത്തെയും അത് നടപ്പാക്കുന്ന കാവി ബ്രിഗേഡിനെയും അതിശക്തമായി എതിര്‍ക്കുന്ന ഈ കൃതി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുവാന്‍ നിലക്കൊള്ളുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
സി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. എ.എ മജീദ് സ്വാഗതം പറഞ്ഞു, ആര്‍ വി ആചാരി, കെ ആര്‍ കിഷോര്‍, മുഫ്ലിഫ് പത്തായപുര, റെജികുമാര്‍, ഡെന്നിസ് പോള്‍, ഷംസുദ്ദീന്‍ കൂടാളി, സുദേവ് പുത്തന്‍ചിറ, സി പി രാജേഷ്, എം ബി രാധാകൃഷ്ണന്‍, ശാന്തകുമാര്‍ എലപ്പുള്ളി എന്നിവര്‍ സംസാരിച്ചു. പ്രമോദ് വരപ്രത്ത് നന്ദി പറഞ്ഞു.
<br>
TAGS : CONDOLENCES MEETING | SITARAM YECHURI
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നു തകര്‍ന്നുവീണ സംഭവത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി. ഒരു…
മുംബൈ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക്…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…
മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില…
ഡൽഹി: മൈക്രോസോഫ്റ്റ് വീണ്ടും വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. അടുത്തിടെ ടെക് മേഖലയെ പിടിച്ചുലച്ച പിരിച്ചുവിടല്‍ തരംഗത്തിന്റെ ഭാഗമായാണ് ഈ…