ബെംഗളൂരു: അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ ഹോർട്ടികണക്ട് ഇന്ത്യ 2025 സെപ്റ്റംബർ 25 മുതൽ 27 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (BIEC) നടക്കും. ലോകമെമ്പാടുമുള്ള കാര്‍ഷിക വിപണികളുമായും സാങ്കേതികവിദ്യകളുമായും കർഷകരെയും സംരംഭകരെയും കാർഷിക ബിസിനസുകളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ത്രിദിന പരിപാടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ, വിദഗ്ദ്ധർ എന്നിവർ ഒത്തുചേരും. 125-ലധികം പ്രദർശന സ്റ്റാളുകള്‍ എക്‌സ്‌പോയുടെ ഭാഗമായി അണിനിരക്കും.
കർണാടക സർക്കാരും, ഹോർട്ടികണക്ട് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡും നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്, സൗത്ത് ഇന്ത്യ ഫ്ലോറികൾച്ചർ അസോസിയേഷൻ, ഇന്ത്യൻ ഗ്രീൻഹൗസ് മാനുഫാക്ചറർ അസോസിയേഷൻ തുടങ്ങിയവയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെതർലാൻഡ്‌സും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. തുർക്കി, സ്‌പെയിൻ, ഇസ്രായേൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
സ്മാർട്ട് ഇറിഗേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാമിംഗ്, വിളവെടുപ്പിനു ശേഷമുള്ള പരിഹാരങ്ങൾ എന്നിവ എക്സ്പോയില്‍ ഉണ്ടാകും. മികച്ച കാർഷിക രീതികളെക്കുറിച്ചുള്ള കർഷകർക്കുള്ള വർക്ക്‌ഷോപ്പുകൾ, ഇന്നൊവേഷൻ പവലിയനുകൾ, സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപക സെഷനുകൾ, ഇൻ-ഹൗസ് കോൺഫറൻസുകൾ, വാങ്ങുന്നവർ-വിൽക്കുന്നവർക്കുള്ള മീറ്റിംഗുകൾ, ഫ്ലവര്‍ ഫാഷൻ ഷോ എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കും.
SUMMARY: Bengaluru set to host global horticulture expo
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…