BENGALURU UPDATES

ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മോഷണം; ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ ശിവമൊഗ്ഗ സ്വദേശിയായ കെ.എ. മൂർത്തി(27) ആണ് പിടിയിലായത്. ഉയർന്ന ശമ്പളമുള്ള മൂർത്തിക്ക് ഓൺലൈൻ വാതുവയ്പിലൂടെ ലക്ഷണക്കിനു രൂപ നഷ്ടമായിരുന്നു. ഇതോടെ മൂർത്തിയുടെ പിതാവ് കുടുംബ സ്വത്ത് വിറ്റ് കടം തീർത്തിരുന്നു. എന്നാൽ പിന്മാറാൻ സാധിക്കാത്ത വിധം ഓൺലൈൻ വാതുവയ്പിൽ അടിമയായ മൂർത്തി ഇതിനു പണം കണ്ടെത്താൻ മോഷണത്തിലേക്കു കടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ക്ഷേത്രത്തിന്റെ പരിസരത്ത് വച്ച് സ്ത്രീയുടെ മാലപൊട്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കൊനാനകുണ്ഡെ, ആവലഹള്ളി, സദ്ദഗുണ്ഡരപാളയ എന്നിവിടങ്ങളിലെ വീടുകളിലും ഇയാൾ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2.45 ഗ്രാം സ്വർണവും 16.75 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
നേരത്തേ ഓൺലൈൻ വാതുവയ്പിലുണ്ടായ നഷ്ടം നികത്താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നു ലാപ്ടോപ്പുകളും ഐഫോണും മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വാതുവയ്പ് ഉൾപ്പെടെ നിരോധിക്കാൻ കർണാടക സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

SUMMARY: Shivamogga techie arrested in Bengaluru for theft

WEB DESK

Recent Posts

സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട 13 വയസുകാരിയെ പീഡിപ്പിച്ചു; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കോയിലാണ്ടി…

4 minutes ago

മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.…

20 minutes ago

ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു

തൃശ്ശൂര്‍:  ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. പട്ടാമ്പി എസ്…

38 minutes ago

കെഎംസിസി സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു: ഓൾ ഇന്ത്യ കെഎം സിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന എട്ടാമത്…

47 minutes ago

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 30 നാണ് സര്‍വീസ്…

1 hour ago

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും പ്രവർത്തിക്കല്ലെന്ന് ബിബിഎംപി മൃഗസംരക്ഷണവിഭാഗം അറിയിച്ചു. SUMMARY: BBMP…

1 hour ago