ബെംഗളൂരു : എട്ടാമത് ബെംഗളൂരു സ്പെയ്സ് എക്സ്പോ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ബഹിരാകാശ സാങ്കേതിക രംഗത്ത് ഇന്ത്യൻ, അന്തർദേശീയ ബഹിരാകാശ ഏജൻസികൾക്കും കമ്പനികൾക്കും പരസ്പരം സംവദിക്കാനും പര്യവേക്ഷണം ചെയ്യാനും ബഹിരാകാശ രംഗത്ത് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള വേദിയായി സ്പെയ്സ് എക്സ്പോ മാറുമെന്ന് ഐഎസ്ആർഒ പറഞ്ഞു.
2008-ലാണ് സ്പെയ്സ് എക്സ്പോ ആരംഭിച്ചത്. ഇത്തവണ 250-ലധികം ബഹിരാകാശ കമ്പനികളും 10,000-ത്തിലേറെ ബിസിനസ് സന്ദർശകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.), ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ, ന്യൂ സ്പെയ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
<br>
TAGS : BENGALURU SPACE EXPO | TECHNOLOGY
SUMMARY : Bengaluru Space Expo from 18th to 20th
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…