ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ നിർമാണത്തിൽ നിന്നു കരാർ ഏറ്റെടുത്ത എൽ ആൻഡ് ടി കമ്പനി പിന്മാറി. പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.
പദ്ധതി ഇഴഞ്ഞു നീങ്ങുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ജൂലൈ 28നാണ് കരാറിൽ നിന്നു പിന്മാറുന്നതായി കമ്പനി അറിയിച്ചത്. കരാർ ഒപ്പുവച്ച് 22 മാസം പിന്നിട്ടിട്ടും 50 ശതമാനത്തോളം നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത്. അതിനാൽ 505 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു.
അതേ സമയം റെയിൽവേയുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പ്രതികരിച്ചു. പദ്ധതി റെയിൽവേയ്ക്കു കൈമാറാൻ ആവശ്യപ്പെട്ട് നീതി ആയോഗിനു കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
SUMMARY: Company terminates Bengaluru suburban rail contract.
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും…
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…