ബെംഗളൂരു : ഓൾ ഇന്ത്യ സൺഡേ സ്കൂൾ അസോസിയേഷൻ (എ.ഐ.എസ്.എസ്.എ.) ബെംഗളൂരു ചാപ്റ്ററിന് തുടക്കമായി. സി.എസ്.ഐ. കർണാടക മഹാ ഇടവക സെക്രട്ടറി റവ. ഡോ. വിൻസന്റ് വിനോദ്കുമാർ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എസ്.എ. ജനറൽ സെക്രട്ടറി റവ. ഡോ. ടി.ഐ. ജെയിംസ് അധ്യക്ഷത വഹിച്ചു. സി.എസ്.ഐ. സിനഡ് ക്രിസ്ത്യൻ എജുക്കേഷൻ ഡയറക്ടർ റവ.ടി. ജോസഫ് ദാസൻ, ഈസ്റ്റ് പരേഡ് ചർച്ച് വികാരി റവ. ജിജോ അബ്രഹാം, സി.ഇ.ഡി. ഡയറക്ടർ റവ. ശാലിനി, എ.ഐ.എസ്.എസ്.എ. ഗവേണിങ് ബോഡി അംഗം റവ. ലിജോ റാഫേൽ, റവ. സോളമൻ പോൾ, സൺഡേ സ്കൂൾ വിദ്യാർഥി പ്രതിനിധി റാഫേൽ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ബെംഗളൂരുവിലെ ക്‌നാനായ സിറിയൻ ചർച്ച്, കാൽഡിയൻ സിറിയൻ ചർച്ച് ഓഫ് ഈസ്റ്റ്, യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച്, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്, മാർത്തോമ സിറിയൻ ചർച്ച്, സാൽവേഷൻ ആർമി, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, സി.എസ്.ഐ. കെ.സി.ഡി.(മലയാളം, തമിഴ്, തെലുഗു, കന്നഡ, ഇംഗ്ലീഷ്), മിസോ പ്രസ്ബിറ്റേറിയൻ ചർച്ച്, ബാപ്റ്റിഷ് ചർച്ച് ഓഫ് മിസോറം, ടി.ഇ.എൽ.സി. എന്നിവയുടെ കീഴിലുള്ള 45 പള്ളികളിൽനിന്നായി 145 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വിദ്യാർഥികൾ, അധ്യാപകർ, സൺഡേ സ്കൂൾ ചുമതല വഹിക്കുന്നവർ എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായി: റവ. വിൻസൻ്റ് വിനോദ് കുമാർ (പ്രസിഡണ്ട്), റവ. സോളമൻ പോൾ (സെക്രട്ടറി), റൂബെൻ അബിമലെക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
<br>
TAGS : RELIGIOUS,
SUMMARY : Bengaluru Sunday School Association was formed
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…