LATEST NEWS

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25) ബെംഗളൂരുവില്‍ തുടക്കമായി. തുമകൂരു മാധവാരയിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന സമ്മിറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.

വിവരസാങ്കേതിക മേഖലയിൽ കർണാടകയിലെ രാജ്യത്തെ ഡീപ്പ് ടെക്ക് തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. ഐടി സ്പേസ് സ്റ്റാർട്ടപ്പ് മേഖലകളിലെ പുതിയ നയപ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് സ്പേസ് നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും. പുതിയ 25,000 പുതിയ സംരംഭങ്ങളാണ് സ്റ്റാർട്ടപ്പ് നയത്തിന്റെ ലക്ഷ്യം. അഞ്ചുവർഷത്തിൽ ഇതിനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കുമെന്നും  രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 47 ശതമാനവും ബെംഗളൂരുവിലാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

60 രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കുന്ന പ്രദർശനത്തിൽ സ്റ്റാർട്ടപ്പ് ഗവേഷണം, നിർമ്മിത ബുദ്ധി, ഇലക്ട്രോ സെമികോൺ, ബയോടെക്, ഹെൽത്ത് ടെക്, ഗ്രീൻ സ്പേസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച സമാപിക്കും.
SUMMARY: Bengaluru Tech Summit has started

 

NEWS DESK

Recent Posts

ചാമരാജനഗറില്‍ കാട്ടാന ആക്രമണത്തിൽ വയോധികന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: ചാമരാജനഗർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബിലിഗിരി രംഗനാഥ സ്വാമി ടൈഗർ റിസർവിന് കീഴിലുള്ള ഗൊംബെഗല്ലു ആദിവാസി…

7 minutes ago

ശബരിമലയിൽ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കി, സന്നിധാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, എൻഡിആർഎഫ് ആദ്യ സംഘം എത്തി

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്.…

22 minutes ago

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ഹൈക്കോടതി വിധിക്കെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് വഖഫ് സംരക്ഷണ വേദി സുപ്രിംകോടതിയെ സമീപിച്ചത്.…

54 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു…

1 hour ago

നരഭോജി കടുവ പിടിയിലായി

ബെംഗളൂരു: മൈസൂരു സരഗൂർ താലൂക്കിൽ ഭീതിവിതച്ച നരഭോജി കടുവ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള…

1 hour ago

ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍…

2 hours ago