ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. സമ്മിറ്റിന്റെ ആദ്യ ദിനത്തിൽ ഗ്ലോബൽ കപ്പബിലിറ്റി സെൻ്റർ (ജിസിസി) നയം കർണാടക പുറത്തിറക്കി.
ജിസിസി നയത്തിൻ്റെ ഭാഗമായി ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ആഗോള ഇന്നൊവേഷൻ ജില്ലകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഏഷ്യയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയായാണ് ടെക് സമ്മിറ്റ് കണക്കാക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആഗോള അർദ്ധചാലക വ്യവസായത്തിൽ കർണാടകയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി കൊച്ചനഹള്ളിയിൽ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മംഗളൂരുവിൽ ഫിൻടെക്, ധാർവാഡിൽ ഇവികൾ, ഡ്രോൺ വികസനം, മൈസൂരുവിൽ പിസിബി ക്ലസ്റ്റർ എന്നിവയിലൂടെ സംസ്ഥാനത്ത് സന്തുലിത പ്രാദേശിക വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022നും 2023നും ഇടയിൽ, കർണാടകയിൽ സ്റ്റാർട്ടപ്പുകളിൽ 18.2 ശതമാനം വർധനയുണ്ടായി. 3,036 സ്റ്റാർട്ടപ്പുകളുള്ള കർണാടക, രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും ഇന്ത്യയിലെ മൊത്തം സ്റ്റാർട്ടപ്പുകളുടെ 8.7 ശതമാനം സംസ്ഥാനത്ത് നിന്നുള്ള വിഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TECH SUMMIT
SUMMARY: Karnataka CM launches Bengaluru Tech Summit
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…