ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ടെക് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
സ്വിറ്റ്‌സർലൻഡുമായും ഫിൻലൻഡുമായും രണ്ട് ധാരണാപത്രങ്ങളും, ആഗോള സഹകരണം വളർത്തുന്നതിനായി ഷാർജ ഇന്നൊവേഷൻ അതോറിറ്റിയുമായി ലെറ്റർ ഓഫ് ഇൻ്റൻ്റും സമ്മിറ്റിൽ ഒപ്പുവെക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ടെക് സമ്മിറ്റിന്റെ ചരിത്രത്തിൽ ആദ്യമായി 33 ആഗോള ഇന്നൊവേഷൻ സഖ്യ കക്ഷികൾക്കൊപ്പം, 15-ലധികം രാജ്യങ്ങളുടെ സർക്കാർ-സ്വകാര്യ പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും.
സമ്മിറ്റിന്റെ ഭാഗമാകാൻ 300-ലധികം സ്റ്റാർട്ടപ്പുകളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും നൂറിലധികം വി.സി.മാർ സംരംഭത്തിനായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആഗോള ശേഷി നയം, ബഹിരാകാശ സാങ്കേതിക നയം എന്നിവ ഉൾപ്പെടെയുള്ളവ ടെക് ഉച്ചകോടിയിൽ ലോഞ്ച് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
TAGS: BENGALURU | TECH SUMMIT
SUMMARY: CM Siddaramaiah to inaugurate Bengaluru Tech Summit on Nov 19
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…