ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കുറഞ്ഞ താപനില 13 ഡിഗ്രിയിലെത്തിയേക്കുമെന്നും കൂടിയ താപനില 27 ഡിഗ്രി വരെയായിരിക്കുമെന്നും ഐഎംഡി അറിയിച്ചു. അതിരാവിലെ കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസം താപനില 10നും 12.5 ഡിഗ്രിക്കും ഇടയിലാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം തീരദേശ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിലയിടങ്ങളിൽ താപനില 10 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. ഞായറാഴ്ചയും അധികഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്. പൊതുവെ ജനവരിയിൽ ബെംഗളൂരുവിലെ താപനില ശരാശരി 15.8 ഡിഗ്രി വരെയാണ് രേഖപ്പെടുത്താറുള്ളത്. നഗരത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1884 ജനവരി നാലിനാണ്. അന്ന് 7.8 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയ താപനില. 2011ലാണ് പിന്നീട് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
TAGS: BENGALURU | WEATHER
SUMMARY: Bengaluru to get more cloudy coming days
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…