ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അനുമതി ലഭിച്ചത്.

സി ബാൻഡ് ഡോപ്ല‍ർ വെതർ റഡാറാണ് ബെംഗളൂരുവിന് ലഭിക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിക്കുന്ന ഡോപ്ല‍ർ വെതർ റഡാർ ഉപയോഗിച്ച് 250 കിലോമീറ്റർ പരിധിയിലെ കാലാവസ്ഥ നിരീക്ഷണം സാധ്യമാകും. ഈ വ‍ർഷം തന്നെ ഡോപ്ല‍ർ വെതർ റഡാർ സ്ഥാപിക്കുമെന്ന് ശോഭ കരന്തലജെ എംപി അറിയിച്ചു.

ഇതോടെ കാലാവസ്ഥ കൃത്യമായി പ്രവചിക്കാൻ കഴിയുയെന്ന് ശോഭ കരന്തലജെ എംപി പറഞ്ഞു. മികച്ച കാലാവസ്ഥാ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങൾക്കുള്ള തയ്യാറെടുപ്പിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്. പുതിയ റഡാർ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും നൽകും. അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിതവും സംരക്ഷിക്കുന്നതിൽ ഇത് നിർണായകമാണെന്നും എംപി പറഞ്ഞു.

ജക്കൂ‍ർ ആണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രം കണ്ടുവെച്ചിരിക്കുന്ന സ്ഥലം. അതേസമയം നന്ദി ഹിൽസിൽ ഡോപ്ല‍ർ വെത‍ർ റഡാർ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ താത്പര്യം.

ഇവിടെ സ്ഥലം കൈമാറാമെന്ന് സ‍ർക്കാർ കാലാവസ്ഥ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി നന്ദി ഹിൽസിൽ മണ്ണ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. പരിശോധനാ ഫലം അനുകൂലമല്ലെങ്കിൽ യെലഹങ്ക എയ‍ർ ഫോഴ്സ് സ്റ്റേഷനും കാലാവസ്ഥ വകുപ്പിൻ്റെ പരിഗണനയിലുണ്ട്. ഓഗസ്റ്റ് ആദ്യ വാരം സ്ഥലം സംബന്ധിച്ച തീരുമാനം അന്തിമമാകും.

TAGS: BENGALURU | DOPLER RADAR
SUMMARY: Finally! Bengaluru To Get Doppler Radar For Accurate Rain Forecast

Savre Digital

Recent Posts

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…

37 minutes ago

ചീഫ് സെക്രട്ടറിയെക്കുറിച്ച് ദ്വയാർഥ പ്രയോഗം ; ബിജെപി എംഎൽസിക്കെതിരെ കേസ്

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…

1 hour ago

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…

2 hours ago

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…

2 hours ago

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…

2 hours ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

3 hours ago