ബെംഗളൂരു: അന്തരിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി ബെംഗളൂരു സർവകലാശാലയിൽ അദ്ദേഹത്തിന്റെ പേരിൽ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രത്യേക പാഠപുസ്തകങ്ങളും പുറത്തിറക്കും.
ബെംഗളൂരു മെട്രോ സിറ്റി എന്ന നിലയിലേക്ക് എത്തിക്കുന്നതിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച വ്യക്തികളിലൊരാൾ കൂടിയാണ് ഡോ. മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിംഗ് ബെംഗളൂരുവിൻ്റെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 2008-ൽ ബെംഗളൂരു രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു.
2011 ഒക്ടോബർ 20ന് ബൈയപ്പനഹള്ളി മുതൽ എംജി റോഡ് വരെയുള്ള നഗരത്തിലെ ആദ്യത്തെ മെട്രോ പാതയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളെയും കണക്റ്റിവിറ്റിയെയും വളരെയധികം സ്വാധീനിച്ച പദ്ധതികൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചിരുന്നു.
TAGS: BENGALURU | MANMOHAN SING
SUMMARY: Karnataka govt to establish research centre honouring Manmohan Singh’s economic reforms
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…