ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിലെ വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ (സഖി പോളിംഗ് ബൂത്തുകൾ) ഏർപ്പെടുത്തുമെന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടർമാർക്കായി 28 പ്രത്യേക ബൂത്തുകളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുവാക്കളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 28 യൂത്ത് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ 102 ചെക്ക്‌പോസ്റ്റുകളും 28 മസ്റ്ററിംഗ് സെൻ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് തുഷാർ ഗിരിനാഥ് വിശദീകരിച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിനെയും (സിഎപിഎഫ്), നോൺ-സിഎപിഎഫ് ടീമുകളിൽ നിന്നുള്ള 11,793 ഉദ്യോഗസ്ഥരെയും പോളിംഗ് ബൂത്തുകളിൽ വിന്യസിക്കും. ഇതിന് പുറമെ 43,123 പോളിങ് ഓഫീസർമാരെയും വിന്യസിക്കും.
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സക്ഷം സോഫ്‌റ്റ്‌വെയർ വഴി ഗതാഗതത്തിനായി പേര് രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 26-ന് മുടങ്ങാതെ വോട്ടുചെയ്യാൻ ഓരോ വോട്ടർമാരുടെയും മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്, അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത്…
ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…
ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ്…
തിരുവനന്തപുരം: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്…
ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്…