ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി തെർമൽ പ്രിന്റുകൾ വിന്യസിക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). തെർമൽ പ്രിൻ്ററുകൾ മുഖേന നൽകുന്ന ഓരോ ടിക്കറ്റിനും ക്യുആർ കോഡും ലഭ്യമാക്കും. ഇത് വഴി ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർമാർക്ക് (ടിടിഇ) സാധിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ടിക്കറ്റിംഗ് വേഗതയും സുരക്ഷയും വർധിപ്പിക്കുന്നതിനാണ് നടപടി. കെ.ആർ പുരം, സർ എം. വിശ്വേശ്വരയ്യ ടെർമിനൽ, യശ്വന്ത്പുര സ്റ്റേഷനുകളിലാണ് ഇവ സ്ഥാപിക്കുന്നത്. കെഎസ്ആർ ബെംഗളൂരു സിറ്റി സ്റ്റേഷൻ്റെ പ്രധാന പ്രവേശന കൗണ്ടറുകളിൽ രണ്ട് തെർമൽ പ്രിൻ്ററുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. നിലവിലെ ഡോട്ട് മാട്രിക്സ് പ്രിൻ്ററുകൾക്ക് ഒരു ടിക്കറ്റ് പ്രിൻ്റ് ചെയ്യാൻ ഏകദേശം 20 സെക്കൻഡ് വേണ്ടിവരുമ്പോൾ, തെർമൽ പ്രിൻ്ററുകൾക്ക് വെറും മൂന്ന് സെക്കന്റ് മാത്രം മതിയെന്നതാണ് ഇതിന്റെ സവിശേഷത.
TAGS: BENGALURU | RAILWAY TICKETS
SUMMARY: Three more railway stations in Bengaluru to have thermal printers for unreserved tickets
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…