ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഭൂഗർഭ തുരങ്ക പാത. പദ്ധതിയുടെ നിർമാണം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നും രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. അടുത്ത വർഷം ആദ്യ പകുതിയോടെ പദ്ധതിയുടെ നിർമാണപ്രവൃത്തി ആരംഭിക്കാനാണ് സർക്കാർ തീരുമാനം. നഗരത്തിൻ്റെ ഗതാഗതപ്രശ്നത്തിന് ഭൂഗർഭ തുരങ്ക പദ്ധതി പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ വാഹനങ്ങളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ജനസംഖ്യയിലും ഓരോ വർഷവും വൻതോതിലുള്ള വർധനവ് രേഖപ്പെടുത്തുന്നുണ്ട്. റോഡ് വീതി കൂട്ടാനായി കെട്ടിടം പൊളിക്കുമ്പോൾ നഷ്ടപരിഹാരത്തുക വൻതോതിൽ വർധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന നിർദേശം വന്നത്. ഇത് നല്ല ആശയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഭൂഗർഭ തുരങ്കപാത പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ബിബിഎംപി പൂർത്തിയാക്കി. പൊതു – സ്വകാര്യ പങ്കാളിത്തത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹെബ്ബാളിനെയും തെക്കൻ മേഖലയിലെ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിച്ചു 18 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുക.
TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: Bengaluru tunnel road work to begin by the first half of 2025
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ്…
കൊച്ചി: കാന്താരാ 2 വിന് വിലക്ക്. കേരളത്തില്‍ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. കലക്ഷന്റെ…
ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ നടൻ ദർശൻ. വീഡിയോ കോൺഫറൻസ് മുഖേന കോടതിയില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20…
ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്…
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ വിജയ് മൂന്ന് മാസം നീളുന്ന യാത്ര തുടങ്ങുന്നു. ഈ മാസം 13 മുതല്‍…