ബെംഗളൂരു: ഏഷ്യയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണിത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡുമാണ് സമയം വേണ്ടത്. ബെംഗളൂരുവിൽ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ 132 മണിക്കൂര്‍ ട്രാഫിക്കില്‍ അധികം ചെലവഴിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടതെന്ന് സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു.
ട്രാഫിക് മാനേജ്മെന്റ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നഗരത്തിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. പൂനെയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. പൂനെയില്‍ 10 കിലോമീറ്റര്‍ പിന്നിടാന്‍ 27 മിനിറ്റും 50 സെക്കന്‍ഡും വേണം. ഫിലിപ്പൈന്‍സിലെ മനിലയും (27 മിനിറ്റും 20 സെക്കന്‍ഡും) തായ് വാനിലെ തായ്ചുങ്ങും (26 മിനിറ്റും 50 സെക്കന്‍ഡും) ആണ് പട്ടികയിൽ തൊട്ടുപുറകിലുള്ള മറ്റ് നഗരങ്ങൾ.
TAGS: BENGALURU | TRAFFIC
SUMMARY: Bengaluru Tops List Of Asia’s Worst Cities For Traffic, Spending 132 Extra Hours In Rush Hour
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…