BENGALURU UPDATES

ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണം; യുപിഐ പണമിടപാടിനോട് വിമുഖതകാട്ടി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് യുപിഐ പണമിടപാടുകള്‍ ഒഴിവാക്കി വ്യാപാരികൾ. ബെംഗളൂരുവിലെ ഇടത്തരം കച്ചവടക്കാരാണ് യുപിഐ മുഖേനെയുള്ള ഇടപാടുകൾ നിർത്തിവെച്ചത്. 40 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട് നടക്കുന്ന വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന് വാണിജ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നലെ ചിലർക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതേതുടർന്നാണ് യുപിഐ മുഖേന പണം വാങ്ങിയാൽ ജിഎസ്ടി നൽകേണ്ടിവരുമെന്ന് പ്രചരിച്ചത്. ഇതോടെ ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേന പണം സ്വീകരിക്കുന്നത് വ്യാപാരികൾ നിർത്തുകയായിരുന്നു. പലരും കടകളുടെ മുന്നിൽവെച്ചിരുന്ന ക്യുആർ കോഡ് നീക്കി. ഇടപാടുകള്‍ക്ക് നേരിട്ട് പണം നൽകിയാൽ മതിയെന്നാണ്  വ്യാപാരികളിൽ പറയുന്നത്.

അതേസമയം യുപിഐ പണമിടപാട് ഒഴിവാക്കിയാലും ജിഎസ്ടി ബാധ്യതയിൽനിന്ന് ഒഴിവാകാൻ സാധിക്കില്ലെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. യുപിഐ മുഖേന പണം സ്വീകരിക്കുന്ന എല്ലാവരും ജിഎസ്ടി നൽകേണ്ടിവരില്ലെന്നും 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർക്കുമാത്രമാണ് ഇത് ബാധകമെന്നും അധികൃതര്‍ പറഞ്ഞു.
SUMMARY: Bengaluru traders reluctant to accept UPI payments amid GST campaign

NEWS DESK

Recent Posts

പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച്; അപകടം യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…

4 hours ago

ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞു; 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…

5 hours ago

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…

5 hours ago

മുതിര്‍ന്ന യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം. യക്ഷഗാനയുടെ…

6 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…

6 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…

7 hours ago