LATEST NEWS

ഗതാഗത കുരുക്ക്; ഹെബ്ബാൾ ജംക്ഷനിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 1.5 കിലോമീറ്റർ ദൂരത്തിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. നിർദിഷ്ട ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് പദ്ധതിക്കു പുറമെയാണിത്.

ഹെബ്ബാൾ ജംക്ഷനെ നാഗവാര, എസ്റ്റീം മാൾ, കാർഷിക സർവകലാശാല എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാകും തുരങ്ക റോഡ് നിർമിക്കുക. ബെംഗളൂരു വികസന അതോറിറ്റിക്കാകും (ബിഡിഎ) നിർമാണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

ഹെബ്ബാൾ ജംക്ഷൻ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം പരിശോധിക്കാൻ എത്തിയതായിരുന്നു ശിവകുമാർ. ഓഗസ്റ്റ് 15നു മുന്നോടിയായി ലൂപ്പ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. വിമാനത്താവളത്തിലേക്കുള്ള സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ലൂപ്പും ഉടൻ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: DK Shivakumar announces 1.5 km underground road at Hebbal to ease congestion.

WEB DESK

Recent Posts

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…

15 minutes ago

രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കും

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…

20 minutes ago

‘ലാലേ ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടത്’; മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…

33 minutes ago

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞു; മാതാവ് അറസ്റ്റില്‍, കുഞ്ഞിനായി തിരച്ചല്‍

ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ബീഹാർ…

1 hour ago

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ മണിനാൽകൂർ ഗ്രാമത്തിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുകയറി രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.…

2 hours ago

ബാംഗ്ലൂർ കലാസാഹിത്യ വേദി രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്കിടയില്‍ കലാ, സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രാമമൂര്‍ത്തി നഗര്‍ കേന്ദ്രീകരിച്ച് ബാംഗ്ലൂർ കലാസാഹിത്യ വേദി…

2 hours ago