ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി വോട്ടർമാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ബെംഗളൂരു സൗത്ത്, നോർത്ത്, സെൻട്രൽ, ബെംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലങ്ങളിലായി 1,01,27,869 വോട്ടർമാരുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ബിബിഎംപി ചീഫ് കമ്മീഷണറുമായ തുഷാർ ഗിരിനാഥ് പറഞ്ഞു. 2023ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 97,13,349 വോട്ടർമാരാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിനായി നഗരത്തിൽ 8,984 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗിരിനാഥ് പറഞ്ഞു. നഗരത്തിൽ 31,173 ഭിന്നശേഷിക്കാരായ വോട്ടർമാരും 1,60,232 യുവ വോട്ടർമാരും 1,665 സർവീസ് വോട്ടർമാരും 2,158 എൻആർഐ വോട്ടർമാരുമുണ്ട്. നഗരത്തിൽ 102 ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകെ 28 മസ്റ്ററിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അമ്പത് ശതമാനം പോളിംഗ് ബൂത്തുകളിലും (4,492) വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആകെ 305 മൈക്രോ ഒബ്‌സർവർമാരെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെയാണ് ബെംഗളൂരു ഉൾപ്പെടെയുള്ള 14 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ്.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…