ബെംഗളൂരു: ബെംഗളൂരുവിൽ കെംപെഗൗഡ ജയന്തി ജൂൺ 27ന് ആചരിക്കും. എല്ലാ താലൂക്കുകളിലും സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും, സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിൽ കെംപെഗൗഡയുടെ ചിത്രം സ്ഥാപിക്കാനും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ നിർദേശിച്ചു. ആഘോഷങ്ങൾക്കായി ഓരോ താലൂക്കിനും ഒരു ലക്ഷം രൂപ വീതം സർക്കാരിൽ നിന്ന് ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ ചൊവ്വാഴ്ച അറിയിച്ചു.
ഇതിനു പുറമെ സംസ്ഥാനത്തെ ഓരോ ജില്ലാ ആസ്ഥാനത്തിനും 50,000 രൂപ വീതം അധികമായി അനുവദിക്കും. സാംസ്കാരിക പ്രവർത്തനങ്ങൾ, മറ്റ് അനുബന്ധ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഈ ഫണ്ടുകൾ നിയുക്തമാക്കിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ പരിപാടി നടത്തുന്ന വേദി സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കണ്ഠീരവ സ്റ്റേഡിയമോ പാലസ് ഗ്രൗണ്ടുകളോ ആണ് പരിഗണനയിൽ ഉള്ളത്.
പരിപാടി നടക്കുന്ന വേദിക്ക് ചുറ്റും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിവിധ സംഘടനകളുമായും നിയമസഭാംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം വേദി അന്തിമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാദപ്രഭു കെംപഗൗഡ പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാൻ ബി.എൽ.ശങ്കർ അധ്യക്ഷനായ സമിതി രൂപീകരിച്ചതായി ശിവകുമാർ അറിയിച്ചു. കെംപെഗൗഡ സ്മൃതിമണ്ഡപവും കോട്ടയും വികസിപ്പിക്കുന്നതിന് സർക്കാർ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES| DK SHIVAKUMAR
SUMMARY: Bengaluru to celebrate kempegowda jayanti on 27 june
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…