ബെംഗളൂരു:നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.17നാണ് നഗരത്തിൽ സീറോ ഷാഡോ പ്രതിഭാസം ഉണ്ടായതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്.
ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. ബെംഗളൂരു, ചെന്നൈ, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം അനുഭവപ്പെട്ടതായി ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പറഞ്ഞു. നേരെ മുകളിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന വസ്തുക്കളുടെ നിഴൽ പ്രതിഫലിക്കാത്ത അവസ്ഥയാണിത്. എന്നാൽ ഇത് എല്ലായിടത്തും ഒരേ ദിവസം സംഭവിച്ചില്ല. ഓരോ പ്രദേശത്തും ഓരോ ദിവസങ്ങളിലായാണ് ഇത് നടക്കുക. സീറോ ഷാഡോ ഡേയുടെ മറ്റൊരു പ്രത്യേകത, ഇതിന്‍റെ ദൈർഘ്യമാണ്. ഇതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടു നിന്നതായി ശാസ്ത്രജ്ഞർ പറഞ്ഞു.
TAGS: BENGALURU | ZERO SHADOW
SUMMARY: Bengaluru witnesses zero shadow day
ആലപ്പുഴ: ചേര്‍ത്തലയില്‍ 75 വയസ്സുള്ള പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍,…
ബെംഗളൂരു: തുമക്കൂരുവിൽ പാകിസ്‌ഥാൻ ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നുവെന്ന് പോലീസിൽ പരാതി. മുസ്‌ലിം സംഘടനയായ മർക്കസി മസ്‌ലിസെ മുഷവാരത് ആണ് പരാതി…
ജറുസലം: തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർക്ക് കൊല്ലപ്പെട്ടു.…
ബെംഗളൂരു: നിയമസഭയിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവും മുൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 31-ന് യലഹങ്ക ഡോ.ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. ഐഎസ്ആർഒ…
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന്…