ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ ഹെബ്ബാളിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ സുനിതയാണ് ആക്രമണത്തിനിരയായത്. സാധനം വാങ്ങുന്നതിനായി വീട്ടിൽ നിന്ന് സുനിത അടുത്തുള്ള കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടൻ

ഹെബ്ബാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഹെബ്ബാൾ പോലീസ് കേസെടുത്തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സുനിതയും രണ്ട് ആൺമക്കളും നഗരത്തിലാണ് താമസിക്കുന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. സുനിതയുടെ മൂത്ത മകൻ സിറ്റി ഹോസ്പിറ്റലിൽ ഇന്റേണും, ഇളയ മകൻ കോളേജ് വിദ്യാർഥിയുമാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Woman brutally attacked on road, hospitalised with serious injuries in Hebbal

Savre Digital

Recent Posts

എഐകെഎംസിസി-എസ്ടിസിഎച്ച് പാലിയേറ്റീവ് പരിശീലന ക്യാമ്പ്

ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് പാലിയറ്റീവ് ഹോം കെയർ രണ്ടാം ബാച്ചിന്റെ രണ്ടാമത് പരിശീലന പരിപാടി ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു.…

21 minutes ago

ഹൈക്കോടതി ഇടപെടൽ; കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു

ബെംഗളൂരു: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കർണാടക ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു. പണിമുടക്കുമായി…

36 minutes ago

കനത്ത മഴ: കാസറഗോട്ട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസറഗോഡ്: കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു. സുരക്ഷ…

47 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെളഗാവി-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം…

1 hour ago

അതുല്യയുടെ മരണം; സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

പത്തനംതിട്ട: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍…

1 hour ago

മലപ്പുറം കരുവാരകുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: കരുവാരകുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞൊഴുകി ശക്തമായ കുത്തൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തെക്കൻ…

2 hours ago