ബെംഗളൂരു: ഇൻസ്റ്റഗ്രാം വഴിയുള്ള സൈബർ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം രൂപ നഷ്ടമായി. ഇൻസ്റ്റാഗ്രാമിൽ ജ്യോതിഷിയെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്നുള്ള ഇരുപത്തിനാലുകാരിയാണ് തട്ടിപ്പിനിരയായത്. ഭാവിയിൽ പ്രണയവിവാഹം നടക്കുമെന്നും, ഇതേതുടർന്ന് ചില പ്രശ്നങ്ങൾ നടക്കുമെന്നും തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
എന്നാൽ, ചില പൂജകളിലൂടെ തനിക്ക് അത് പരിഹരിച്ചു തരാൻ കഴിയുമെന്നും തട്ടിപ്പുകാർ അവകാശപ്പെട്ടു. പ്രാരംഭ പൂജയ്ക്ക് 1,820 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. അത് ന്യായമാണെന്ന് കരുതിയ യുവതി ഡിജിറ്റൽ പെയ്മെന്‍റ് വഴി പണം കൈമാറി. എന്നാൽ, ജ്യോതിഷിയുടെ ആവശ്യങ്ങൾ ഇവിടെ അവസാനിച്ചില്ല. പിന്നീട് യുവതിയുടെ ജാതകത്തിൽ പുതിയ പുതിയ പ്രശ്നങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു.
ഒപ്പം പ്രശ്ന പരിഹാരത്തിന് പൂജകൾ തുടർന്നു കൊണ്ടേയിരുന്നു. പൂജകൾക്കായി യുവതിയിൽ നിന്നും തട്ടിയെടുത്തത് 5.9 ലക്ഷം രൂപയാണ്. ഒടുവിൽ താൻ വഞ്ചിപ്പെടുകയാണെന്ന് മനസ്സിലായതോടെ യുവതി പണം തിരികെ നൽകണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും വ്യാജ ജ്യോതിഷിയോട് പറഞ്ഞു.
തുടർന്ന് 13,000 രൂപ ഇയാൾ തിരികെ നൽകി. ഒപ്പം ബാക്കി തുക ആവശ്യപ്പെട്ടാൽ താൻ ജീവൻ അവസാനിപ്പിക്കുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാൽ യുവതി ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
TAGS: BENGALURU
SUMMARY: Fraudster Posing As Astrologer Tricks Bengaluru Woman Into Paying Rs 6 Lakh
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചനഹർജി കോടതി അനുവദിച്ചു. കോഴിക്കോട് കുടുംബ…
ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ…
തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…
ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…
ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…